
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 നവംബർ 14 -1200 തുലാം 29 - വ്യാഴാഴ്ച. ( പുലർച്ചെ 3 മണി 10 മിനിറ്റ് 40 സെക്കന്റ് വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം )
അശ്വതി: അധികരിച്ച ധനാഗമം ഉണ്ടാകും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും വർദ്ധിക്കും, പങ്കാളി മുഖേനെ നേട്ടങ്ങൾ, ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലര്‍ത്തും, വിദ്യാപരമായ മുന്നേറ്റം നടത്തും.
ഭരണി: കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്രകൾ മാറ്റി വയ്ക്കുക, വിവാഹ ജീവിതത്തില്‍ കല്ലുകടി, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളില്‍ വിജയം.
കാര്‍ത്തിക: അന്യരോട് കയര്‍ക്കും, ധന നഷ്ടം. കുടുംബകലഹം, ഔഷധ സേവ വേണ്ടിവരും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം.
രോഹിണി: തൊഴിൽ പരമായി ഉയര്‍ച്ച, ശത്രുക്കളെ പരാജയപ്പെടുത്തും, ജോലി സ്ഥിരമാകും, വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.
മകയിരം: ശത്രു ദോഷം, രോഗങ്ങള്‍ കൊണ്ടുള്ള ധനച്ചെലവ്, ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങൾ, ശാരീരികമായി അസ്വസ്ഥതകള്‍, വിദ്യാഭ്യാസ രംഗത്ത് നേട്ടം, കുടുംബത്തില്‍ സമാധാനം പുലരും.
തിരുവാതിര: ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടേണ്ടി വരും, ഭാര്യാഗുണം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
പുണര്‍തം: പണം കടം വാങ്ങിക്കേണ്ടി വരും, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ കാരണം സുഖവും സമാധാനവും.
പൂയം: മാതൃസ്ഥാനീയരിൽ നിന്നും ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, തൊഴിലിലും കലാരംഗത്തും പുതിയ അവസരങ്ങൾ, വിജയവും അംഗീകാരവും, യാത്രാഗുണം.
ആയില്യം: ബന്ധുക്കളുടെ ഗൃഹത്തിൽ സന്ദര്‍ശനം നടത്തും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, ബിസിനസില്‍ നിന്നും മികച്ച നേട്ടം, ധനാഗമവും വിനോദയാത്രയും.
മകം: സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, പൊതുവെ കാര്യങ്ങൾ അനുകൂലമാകും, കര്‍ഷകര്‍ക്ക് ലാഭവും ഗുണാനുഭങ്ങളും, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.
പൂരം: ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, ചിന്താ ശേഷിയോടു കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്ത് ഉള്ളവര്‍ക്ക് നേട്ടം.
ഉത്രം: ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, സൗന്ദര്യ വസ്തുക്കളക്കായി പണച്ചെലവുണ്ടാകും, സുഖവും ദുഃഖവും മാറിമാറി അനുഭവത്തില്‍ വരും, സാമ്പത്തികമായി നേട്ടം.
അത്തം: ആഗ്രഹപ്രാപ്തി, യാത്രകൾ കൊണ്ട് നേട്ടങ്ങൾ, വായനാശീലം വര്‍ദ്ധിക്കും, ബുദ്ധിക്കനുസരിച്ചു പെരുമാറും, കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും.
ചിത്തിര: യാത്രയില്‍ അസ്വസ്ഥതകൾ, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും, കുടുംബത്തില്‍ സമാധാനം കളിയാടും.
ചോതി: പണച്ചെലവും ദുരിതവും, യാത്രകൾ കൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴില്‍ നഷ്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കണം.
വിശാഖം: വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അബദ്ധങ്ങളില്‍ ചാടും. പ്രയാസങ്ങള്‍ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചതത്വം.
അനിഴം: ധനനഷ്ടം, ഭീരുത്വം, കുടുംബത്തില്‍ കലഹം, ശത്രു ഭീതിയും പരാജയവും, വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്, രോഗാവസ്ഥ. ദാനകർമ്മങ്ങള്‍ നടത്തും.
കേട്ട: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങള്‍ക്ക് അന്തിമരൂപം കൊടുക്കുക.
മൂലം: ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, സ്ത്രീകള്‍ മുഖേനെ സന്തോഷവും സമാധാനവും കിട്ടും. കൃഷിയില്‍ നിന്നും ധന ലാഭം.
പൂരാടം: ഭാവി മുന്നില്‍ക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും, ഉല്ലാസകരമായ അനുഭവങ്ങള്‍, ജോലിയില്‍ അനുകൂലമായ മാറ്റം, ജനപ്രീതിയും അംഗീകാരവും, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും.
ഉത്രാടം: കേസുകളില്‍ വിജയം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, മറ്റുള്ളവരിൽ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനം.
തിരുവോണം: ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.
പ്രണയത്തില്‍ അകപ്പെടാം, കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും.
അവിട്ടം: കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവര്‍ക്ക് നല്ല സമയം, ബന്ധു സമാഗമം, ആരോഗ്യ പരമായി നല്ല സമയം, ഗൃഹത്തിൽ ഇഷ്ട മിത്രങ്ങളുടെ സന്ദര്‍ശനം, സഹോദര ഗുണം, വിദേശാനുകൂല്യം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
ചതയം: സ്വന്തം തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ഉന്നത സ്ഥാനലബ്ധി, ധനപരമായി നല്ല സമയം, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധി യുടെ സമയം.
പൂരുരുട്ടാതി: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, വാഹനസുഖം, യാത്രാഗുണം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, അംഗീകാരവും വിജയവും, ആകര്‍ഷകമായി സംസാരിക്കും.
ഉത്തൃട്ടാതി: നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉള്ള തടസങ്ങള്‍ മാറും, സാഹിത്യ കാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, അലങ്കാരങ്ങള്‍ക്കും മറ്റും പണം ചെലവാക്കും.
രേവതി: കുടുംബത്തിന്റെ പിന്തുണ ലഭിക്കും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, പങ്കാളി മുഖേനെ പ്രയാസങ്ങള്‍ ഉണ്ടാകും, കുടുംബകലഹം ഒഴിവാകും, പല വിധത്തിലുമുള്ള വിഷമതകള്‍ക്ക് ശമനം.