
മാത്യു തോമസ് നായകനായി ദിലീഷ് കരുണാകരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ലൗലി എന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഈച്ച .എസ്.എസ് രാജ മോലിയുടെ ഈഗ എന്ന ചിത്രത്തിനുശേഷം ഈച്ച നായികയായി എത്തുന്ന സിനിമയാണ്. ത്രീഡിയിൽ. ഫാന്റസി കോമഡി ഡ്രാമയായൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു.
മലയാളത്തിൽ വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രമായ 'ലൗലി' ജനുവരിയിൽ തിയേറ്ററിൽ എത്തും.നടി ഉണ്ണിമായ പ്രസാദാണ് ഈച്ചയ്ക്ക് ശബ്ദം നൽകുന്നത്, മനോജ് കെ.ജയൻ, ഉണ്ണിമായ പ്രസാദ് , കെ.പി.എ.സി ലീല തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബു ആണ്.വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. ഗാനരചന: സുഹൈൽ കോയ,
വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെയും നേനി എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ശരണ്യ സി. നായരും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: എ.എസ് ദിനേശ്, ആതിര ദിൽജിത്ത്,