
തിരുവനന്തപുരം: സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വഴിപാടുകളാകരുതെന്നും പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നവർക്ക് ഗുണം കിട്ടണമെന്നും മുൻ ഡി.സി.സി പ്രസിഡന്റ് കെ.മോഹൻ കുമാർ പറഞ്ഞു. കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ് കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ആസ്ഥാനത്തിന് മുമ്പിൽ നടത്തിവരുന്ന 10-ാം ദിന റിലേ സത്യാഗ്രഹം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടയം കെ.കെ രാജു അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.എസ്. ശിവകുമാർ, ജനറൽ സെക്രട്ടറി കെ.എസ്.ശ്യാംകുമാർ, ആന്റണി ആൽബർട്ട്, ഗിരീഷ് ബാബു തടത്തിൽ, വിനോദ് കുമാർ, എസ്.സജികുമാർ, പി.കെ.ബാലചന്ദ്രൻ, സേവ്യർ ജോർജ്, മാത്യു കുര്യൻ എന്നിവർ പ്രസംഗിച്ചു.