
മഡ്ഗാവ് : രഞ്ജി ട്രോഫിയിൽ ആദ്യമായി അഞ്ചുവിക്കറ്റ് വീഴ്ത്തി സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കർ. ദുർബലരായ അരുണാചൽ പ്രദേശിനെതിരെ നടന്ന പ്ളേറ്റ് ഗ്രൂപ്പ് ലെവൽ മത്സരത്തിലാണ് ഒൻപതോവറിൽ മൂന്ന് മെയ്ഡനടക്കം 25 റൺസ് വഴങ്ങി അർജുൻ അഞ്ചുവിക്കറ്റ് നേടിയത്. അരുണാചൽ 84 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഗോവ ആദ്യ ദിനം കളി നിറുത്തുമ്പോൾ 414/2 എന്ന നിലയിലാണ്.