narayanan

കൊൽക്കത്ത : ടാറ്റ സ്റ്റീൽ ചെസിലെ റാപ്പിഡ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം മൂന്ന് റൗണ്ടുകൾ പിന്നിട്ടപ്പോൾ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ ഒരു ജയവും രണ്ട് സമനിലകളുമായി രണ്ട് പോയിന്റ് നേടി എന്നിവർക്കൊപ്പം രണ്ടാം സ്ഥാനത്ത്. ഉസ്ബക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്ററായ അബ്ദുസത്താറോവാണ് രണ്ടരപോയിന്റുമായി ഒന്നാമത്.

ആദ്യ റൗണ്ടിൽ വിൻസന്റ് കെയ്മറെയാണ് നാരായണൻ തോൽപ്പിച്ചത്. തുടർന്ന് വെസ്‌ലി സോയുമായും അർജുൻ എരിഗേയ്‌സിയുമായും സമനിലയിൽ പിരിഞ്ഞു. നാലാം റൗണ്ടിൽ ഇന്ന് നാരായണൻ കാൾസനെ നേരിടും . മറ്റൊരു മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ ഇന്നലെ രണ്ടാം റൗണ്ടിൽ മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചു.