body-found

കൊച്ചി: പെരുമ്പാവൂരിലെ താന്നിപ്പുഴ സ്‌കൂളിനടുത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താന്നിപ്പുഴ സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിലാണ് മൃതദേഹം കണ്ടത്. കഴുത്തിൽ തുണിചുറ്റി മരക്കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കാൽമുട്ടുകൾ രണ്ടും നിലത്ത് മുട്ടിനിൽക്കുന്ന നിലയിലായിരുന്നു ശരീരം. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. അന്യസംസ്ഥാന തൊഴിലാളിയാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.