stock

കൊച്ചി: ഇന്ത്യൻ ഓഹരിവിപണി തുട‍ർച്ചയായ അഞ്ചാംദിനവും നഷ്ടത്തിൽ അവസാനിച്ചു. ​സെ​ൻ​സെ​ക്‌​സ് 984.23​പോ​യി​ന്റ് ​ഇ​ടി​ഞ്ഞ് 77,690.95ൽ​ ​വ്യാപാരം അ​വ​സാ​നി​ച്ചു.​ ​നി​ഫ്‌​റ്റി​ 324.4​ ​പോ​യി​ന്റ് ​ത​ക​ർ​ന്ന് 23559.05​ൽ​ ​എ​ത്തി. ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ലെ​ ​അ​നി​ശ്ചി​ത​ത്വ​മാണ്​ വിപണിക്ക് അടിയായത്. അ​മേ​രി​ക്ക​യി​ൽ​ ​ട്രം​പ് ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​ ​അവിടെ സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​ ​ഉ​ണ​രു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​വി​ദേ​ശ​ ​ഫ​ണ്ടു​ക​ൾ​ ​പ​ണം​ ​പി​ൻ​വ​ലി​ക്കു​ന്നതാണ് ഇന്ത്യൻ വിപണിയെ പ്രധാനമായി പിടിച്ചുകുലുക്കിയത്. രണ്ടാംത്രൈമാസ കാലയളവിലെ ഇന്ത്യൻ കമ്പനികളുടെ ലാ​ഭ​ത്തി​ലും​ ​വി​റ്റു​വ​ര​വി​ലും​ ​ഉണ്ടായ ഇടിവിൽ ഉയരുന്ന സാമ്പത്തിക മാന്ദ്യസാധ്യതയാണ് മറ്റൊരു കാരണം. ഓഹരിവിപണിയെ കൂടാതെ സ്വർണവിലയിലും ഇടിവുണ്ടായി. 320 രൂപ കുറഞ്ഞ് പവന് 56,​360 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7045 രൂപയായി.

തകർച്ചയുടെ കാരണങ്ങൾ

1. രൂപയുടെ തകർച്ച : യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.40 ആയി. ചരിത്രത്തിലെ ഏറ്റവും വലിയ കുറവാണിത്. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയാൽ രൂപയുടെ മൂല്യം 8 മുതൽ 10 ശതമാനം ഇടിയാൻ സാദ്ധ്യതയുണ്ടെന്ന് പഠനങ്ങളുണ്ടായിരുന്നു.

2. ഡോളർ സൂചികയുടെ ഉയർച്ച : ട്രംപ് അധികാരത്തിലേറിയതിന് ശേഷം നവംബറിൽ ഡോളർ സൂചിക 1.8% ആണ് ഉയർന്നത്.

3. വിദേശനിക്ഷേപകരുടെ പിന്മാറ്റം : അ​മേ​രി​ക്ക​യി​ൽ​ ​ട്രം​പ് ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​ ​ഉ​ണ​രു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​വി​ദേ​ശ​ ​ഫ​ണ്ടു​ക​ൾ​ ​പ​ണം​ ​പി​ൻ​വ​ലി​ക്കു​ന്നു

4. നിരക്ക് കുറയ്ക്കുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകൾ: കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​വും​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ലെ​ ​പ്ര​തി​സ​ന്ധി​ക​ളും​ ​ഭ​ക്ഷ്യ​ ​വി​ല​ക്ക​യ​റ്റം​ ​രൂ​ക്ഷ​മാ​ക്കു​ന്ന​തി​നാ​ൽ​ ​നാ​ണ​യ​പ്പെ​രു​പ്പ​ ​ഭീ​ഷ​ണി​ ​ശ​ക്ത​മാ​കു​ന്നു. യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെ ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങിയപ്പോൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിരക്കുകളിൽ മാറ്റമില്ല. ഇത് മാന്ദ്യഭീഷണി ഉയർത്തുന്നു.