
നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് അടുക്കളയിലെ നിത്യസാന്നിദ്ധ്യമായ ഉലുവ. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉലുവ ഫലപ്രദമാണ്. മുടി കൊഴിച്ചിൽ, അകാല നര തുടങ്ങി മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ഉലുവ കുതിർത്ത് കറിവേപ്പിലയും ചേർത്തരച്ച് തലയിൽ തേയ്ക്കുന്നത് മുടിയുടെ വളർച്ചയെ സഹായിക്കും. മുടിക്ക് കറുപ്പ് നിറം നൽകാനും ഇത് സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണിത്. ഉതുവ കുതിർത്തത് അരച്ച് തൈരിൽ ചേർത്ത് മുടിയിൽ തേയ്ക്കുന്നത് മുടി വളർച്ചയ്ത്തും മുടി കൊഴിച്ചിലിനുമുശ്ശ ള്ള നല്ലൊരു മരുന്നാണിത്, താരൻ പോലുള്ള പ്രശ്നങ്ങൾക്കും ഇത് മികച്ച പ്രതിവിധിയാണ്.
ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്കു സഹായിക്കുന്നത്. മുടി തഴച്ച് വളരാൻ ആദ്യം ഉലുവ നന്നായി കുതിർത്ത ശേഷം ഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതിൽ അൽപം ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും മുടിക്ക് തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്. ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയിൽ തേച്ചു പിടിപ്പിക്കാം. അൽപം കഴിയുമ്പോൾ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വർധിപ്പിക്കും.