
ചെറുപ്പത്തിൽ തന്നെ മുടി നരച്ചുപോകുന്നതും മുടിയിൽ താരൻ ഉണ്ടാകുന്നതും മിക്ക യുവാക്കളും അനുഭവിക്കുന്ന വിഷമമാണ്. ജലത്തിന്റെയും ഉപയോഗിക്കുന്ന വസ്‌തുക്കളുടെയും പ്രത്യേകത, ഭക്ഷണം, ടെൻഷൻ തുടങ്ങി പല ഘടകങ്ങളുണ്ട് അകാല നര പ്രത്യക്ഷപ്പെടാൻ. എന്നാൽ ഒരു ധാന്യം ഉപയോഗിച്ച് ചില പൊടിക്കൈകൾ ചെയ്‌താൽ വന്ന അതേവേഗത്തിൽ അകാലനര ഒഴിഞ്ഞുപോകും.
വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിങ്ങനെ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. വിറ്റാമിനുകൾ, കാൽഷ്യം, ഫൈബർ എന്നിവയെല്ലാം നിറയെ അടങ്ങിയിരിക്കുന്ന ധാന്യമാണ് പഞ്ഞപ്പുല്ല്. ചിലയിടങ്ങളിൽ ഇതിന് മുത്താറി എന്നും പേരുണ്ട്. കൊച്ചുകുഞ്ഞുങ്ങൾക്ക് കുറുക്കിയതുണ്ടാക്കാൻ പഞ്ഞപ്പുല്ല് പണ്ടുകാലം മുതലേ ഉപയോഗിക്കാറുണ്ട്. പ്രമേഹ രോഗികൾക്കും ഇത് മികച്ച ആഹാരമാണ്.
ഇക്കാര്യങ്ങൾക്ക് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും തലമുടിയുടെ ആരോഗ്യത്തിനും പഞ്ഞപ്പുല്ല് കൊണ്ടുള്ള ചില പൊടിക്കൈകൾ സഹായകമാണ്. തൊലിയിലെ ചുളിവ്. ചർമ്മത്തിൽ വരുന്ന മുഖക്കുരുക്കൾ എന്നിവയൊക്കെ മുത്താറി അകറ്റും. അകാലനരയെ അകറ്റാൻ റാഗിപ്പൊടിയോടൊപ്പം ചില സാധനങ്ങൾ ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ മതി. അൽപം നെല്ലിക്കാപൊടി എടുത്തശേഷം അത്രതന്നെ അളവിൽ റാഗിപ്പൊടി എടുക്കണം. ഇനി ഇത് തൈരുമായി യോജിപ്പിച്ച് മിശ്രിതമാക്കണം. ഈ മിശ്രിതം മുടിയിൽ തേച്ച്പിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. കുറച്ച് ദിവസം ചെയ്യുമ്പോൾ തന്നെ അകാലനരയും താരനും നശിച്ചതായി കാണാം.