shai-kapoors-

jചലച്ചിത്ര താരങ്ങൾ സിനിമ മേഖലയിലെന്ന പോലെ തങ്ങളുടെ സുരക്ഷിത നിക്ഷേപ പദ്ധതിയായി കാണുന്ന ഒന്നാണ് റിയൽ എസ്റ്റേറ്റ് രംഗം . സ്ഥലങ്ങൾക്കൊപ്പം വീടും ഫ്ലാറ്റും വില്ലകളും ഒക്കെയാണ് താരങ്ങൾ പണം നിക്ഷേപിക്കുന്ന മേഖലകൾ. ബോളിവുഡിലെ പല പ്രമുഖ താരങ്ങൾക്കും മുംബയിലെ പ്രധാന ലൊക്കേഷനുകളിൽ ആഡംബര ഫ്ലാറ്റുകളും വില്ലകളും ഉണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ പേരാണ് ഷാഹിദ് കപൂറിന്റേത് . ഷാഹിദും ഭാര്യ മീര കപൂറും ചേർന്ന് മുംബയിൽ വാങ്ങിയ ആഡംബര വസതിക്ക് 58.5 കോടി രൂപയാണ് വില വരുന്നത്. 2024 മേയിലാണ് മുംബയ് വർളിയിലുള്ള ഒബ്റോയി റിയാലിറ്റി നിർമ്മിച്ച അപ്പാർട്ട്‌മെന്റ് ഇവർ വാങ്ങിയത്.

1.58 ഏക്കറിലായി 4 ബി.എച്ച്.കെ,​ 5 ബി.എച്ചി,​ കെ റെഡി ടു മൂവ് ഇൻ അപ്പാർട്ട്‌മെന്റുകളാണുള്ളത്. 5395 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 573.78 ചതുരശ്ര മീറ്റർ ബിൽറ്റ് അപ് ഏരിയയും മൂന്ന് പ്രത്യേക കാർപാർക്കിംഗ് സ്പേസും ഉള്ള അപ്പാർട്ട്മെന്റാണിത്. ഷാഹിദ് ഇപ്പോൾ ഈ വസതി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റാി 1.26 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 60 മാസത്തെ കരാർ കാലാവധി അവസാനിക്കുമ്പോൾ 23.98 ലക്ഷം രൂപയാണ് വാടക,​ ആദ്യ 10 മാസത്തേക്ക് വാടക രഹിത കാലയളവും കരാറിലുൾപ്പെടുന്നു. റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ സ്ക്വയർ യാർഡ്സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.