
തിരുവനന്തപുരം: പൂജപ്പുരയില്‍ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 2024 - 26 അദ്ധ്യയന വര്‍ഷത്തേക്ക് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി എന്നീ കേഴ്‌സുകളിലേക്ക് 15നും 30നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം സൗജന്യമാണ്.
അപേക്ഷാ ഫോം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. നിശ്ചിതഫോറത്തിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകള്‍ ബയോഡാറ്റയും ഫോണ്‍ നമ്പറും സഹിതം നവംബര്‍ 30ന് മുമ്പായി അയക്കുക. വിലാസം: സൂപ്പര്‍വൈസര്‍, ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം - 695012. ഫോണ്‍: 0471-2343618, 2343241