sidhe

മുംബയ്: മുൻ മന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയുടെ വെളിപ്പെടുത്തലിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വെടിവച്ച് വീഴ്ത്തിയ പിന്നാലെ രക്ഷപ്പെട്ട മുഖ്യപ്രതി ശിവകുമാർ ഗൗതം സിദ്ദിഖിയെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിലെത്തി. വസ്ത്രം മാറിയാണ് എത്തിയത്. മരണം ഉറപ്പാക്കാൻ പുറത്ത് അരമണിക്കൂറോളം കാത്തുനിന്നു. സിദ്ദിഖിയുടെ ആരോഗ്യനില വഷളായെന്നും മരിക്കുമെന്നും ഉറപ്പായതോടെയാണ് സ്ഥലംവിട്ടത്.

മുംബയിലെ ബാന്ദ്രയിൽ ഒക്ടോബർ 12ന് രാത്രിയാണ് ബാബാ സിദ്ദിഖിക്ക് വെടിയേൽക്കുന്നത്. ശിവകുമാർ ഗൗതത്തെ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കസ്റ്റഡിയിലായ മറ്റ് പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിലുള്ളവരാണെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.