veg

കൊച്ചി: മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഒക്‌ടോബറിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന തലമായ 2.36 ശതമാനമായി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് വെല്ലുവിളിയായത്. ഭക്ഷ്യ ഉത്‌പന്നങ്ങളുടെ വിലയിൽ 11.6 ശതമാനം വർദ്ധനയുണ്ടായി. പച്ചക്കറി വില മുൻവർഷത്തേക്കാൾ 63 ശതമാനവും ധാന്യങ്ങളുടെ വില 7.9 ശതമാനവും ഉയർന്നു. ചില്ലറ വില സൂചിക ഒക്ടോബറിൽ 6.21 ശതമാനമായി ഉയർന്നിരുന്നു.