lulu

കൊച്ചി: പ്രവാസി മലയാളി വ്യവസായി എം. എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു റീട്ടെയിലിന്റെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലെ നൂറാമത്തെ കമ്പനിയായി ഇന്നലെ ലിസ്‌റ്റ് ചെയ്തു. ഇന്നലത്തെ വ്യാപാരത്തിൽ ഒരവസരത്തിൽ ഓഹരി വില 2.04 ദിർഹത്തിൽ നിന്ന് 2.5 ശതമാനം ഇടിഞ്ഞ് 1.99 ദിർഹം വരെയെത്തി. ലുലു റീട്ടെയിലിന്റെ 30 ശതമാനം ഓഹരികൾ വിപണിയിൽ വിറ്റഴിച്ച് 14,500 കോടി രൂപയാണ് സമാഹരിച്ചത്. മൊത്തം വില്‌പ്പനയിലെ ഒരു ശതമാനം ഓഹരികൾ ജീവനക്കാർക്കും പത്ത് ശതമാനം ചെറുകിട നിക്ഷേപകർക്കുമായി മാറ്റിവെച്ചിരുന്നു. യു.എ.ഇയിൽ ഈ വർഷം നടന്ന ഏറ്റവും വലിയ ഓഹരി വില്‌പ്പനയാണിത്. ഓഹരി വില്‌പ്പനയ്ക്ക് ശേഷം യൂസഫലിയുടെ ആസ്ത‌ി 760 കോടി ഡോളറായി(64,150 കോടി രൂപ) ഉയർന്നു.