renji

റോഹ്‌തക്ക് : ഹരിയാനയ്ക്ക് എതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസവും മോശം കാലാവസ്ഥ വില്ലനായപ്പോൾ കേരളം ആദ്യ ഇന്നിംഗ്സിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 285 റൺസിലെത്തി. ആദ്യ ദിനം138/2 എന്ന നിലയിലായിരുന്നു കേരളം. രോഹൻ കുന്നുമ്മൽ(55), അക്ഷയ് ചന്ദ്രൻ (59),സച്ചിൻ ബേബി (52), മുഹമ്മദ് അസ്‌ഹറുദ്ദീൻ (53) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് 285ലെത്തിയത്. ബാബ അപരാജിത്(0), ജലജ് സക്സേന (4),സൽമാൻ നിസാർ(0), എം.ഡി നിധീഷ് (10) എന്നിവരുടെ വിക്കറ്റുകളും കേരളത്തിന് നഷ്ടമായി. വെളിച്ചക്കുറവുമൂലം കളി നിറുത്തുമ്പോൾ 37 റൺസുമായി ഷോൺ റോജറും നാലുറൺസുമായി ബേസിൽ തമ്പിയുമാണ് ക്രീസിൽ.