enan

തിരുവനന്തപുരം : അണ്ടർ-19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി ലെഗ്സ്പിന്നർ മുഹമ്മദ് ഇനാനും. ഓസ്ട്രേലിയക്കെതിരെയായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഏകദിനത്തിൽ 6 വിക്കറ്റും ടെസ്റ്റിൽ 16 വിക്കറ്റും നേടിയിരുന്നു.

ഷാർജ ക്രിക്കറ്റ് അക്കാദമിയിൽ പാക് സ്പിന്നർ സഖ്‌ലൈൻ മുഷ്താഖിൽ നിന്ന് ബാലപാഠങ്ങൾ അഭ്യസിച്ച ഇനാൻ കേരള അണ്ടർ 14 ടീമിലൂടെയാണ് വരവറിയിച്ചത്. കൂച്ച് ബെഹാർ ട്രോഫിയിലെ ബൗളിങ് പ്രകടനമാണ് ഇന്ത്യൻ ടീമിലേയ്ക്കുള്ള വാതിൽ തുറന്നത്.തൃശൂർ മുണ്ടൂർ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ ഇനാൻ കേരള വർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

ഗ്രൂപ്പ് എ യിൽ നവംബർ 30-ന് ദുബായ്‌യിൽ പാകിസ്ഥാനുമായാണ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യു.എ.ഇ.യുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.