
ഇൻഡോർ: ഒരു വർഷത്തെ പരിക്കിന്റെ ഇടവേള കഴിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി മദ്ധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ നാലുവിക്കറ്റ് വീഴ്ത്തി. 19 ഓവറിൽ നാലു മെയ്ഡനടക്കം 54 റൺസ് വഴങ്ങിയാണ് ഷമി നാലുവിക്കറ്റ് വീഴ്ത്തിയത്.ഷമിയുടെ അനുജൻ കൈഫ് രണ്ട് വിക്കറ്റ് നേടി.