
ദേവ് സ്നാകിന്റെ ചെന്നൈ ബ്രാഞ്ചിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ച ജീവനക്കാരൻ പിടിയിൽ. സെയിൽ മാനേജറായ കിളികൊല്ലൂർ എം.ജി നഗർ 100 വയലിൽ വീട്ടിൽ ആർ. പ്രവീൺ രാജാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. 2023 ആഗസ്റ്റ് 1 മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലാണ് ഇയാൾ 29 ലക്ഷത്തോളം രൂപ തട്ടിച്ചത്.