pic

കൊളംബോ : ശ്രീലങ്കയിൽ ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണ്ണം. കാര്യമായ അക്രമ സംഭവങ്ങളുണ്ടായില്ല. ആദ്യ ഫല സൂചനകളിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇ‌ടതുപക്ഷ സഖ്യമായ നാഷണൽ പീപ്പിൾസ് പവറാണ് (എൻ.പി.പി) മുന്നിൽ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) ആണ് രണ്ടാം സ്ഥാനത്ത്. ഔദ്യോഗിക ഫലങ്ങൾ ഇലക്ഷൻ കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. സെപ്‌തംബറിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടതോടെയാണ് 225 സീറ്റിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൻ.പി.പിയ്ക്ക് 3 സീറ്റുകൾ മാത്രമാണ് പാർലമെന്റിലുണ്ടായിരുന്നത്. പുതിയ പാർലമെന്റ് 21ന് ചേരും.