pic

ബ്രസീലിയ: ബ്രസീൽ സുപ്രീംകോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുൻ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയുടെ അനുകൂലിയാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് തലസ്ഥാനമായ ബ്രസീലിയയിലുള്ള സുപ്രീം കോടതിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കവെ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റാർക്കും പരിക്കില്ല. കോടതിയിലുണ്ടായിരുന്ന അഭിഭാഷകരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 18ന് ജി 20 ഉച്ചകോടി റിയോ ഡി ജനീറോയിൽ തുടങ്ങാനിരിക്കെയാണ് സംഭവം.