d

ബേ​പ്പൂ​ർ​:​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യു​ടെ​ ​ക​രാ​ർ​ ​വാ​ഹ​ന​ത്തി​ൽ​ ​ച​ന്ദ​നം​ ​ക​ട​ത്തി​യ​ ​അ​ഞ്ചു​പേ​ർ​ ​പി​ടി​യി​ൽ.​ ​കോ​ഴി​ക്കോ​ട് ​മ​ലാ​പ്പ​റ​മ്പി​ൽ​ ​വ​ച്ചാ​ണ് 40​ ​കി​ലോ​ ​വ​രു​ന്ന​ 10​ ​ച​ന്ദ​ന​മു​ട്ടി​ക​ൾ​ ​കാ​റി​ന്റെ​ ​ഡി​ക്കി​യി​ൽ​ ​നി​ന്ന് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ഇ​തി​ന് 30​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​ ​മ​തി​ക്കു​ന്നു.


കാ​ർ​ ​മ​ലാ​പ്പ​റ​മ്പി​ലെ​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​ഓ​ഫീ​സ് ​വ​ള​പ്പി​ന് ​മു​ൻ​വ​ശ​ത്ത് ​നി​റു​ത്തി​യ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​പ്ര​തി​ക​ളാ​യ​ ​കാ​ർ​ ​ഡ്രൈ​വ​ർ​ ​ശ്യാ​മ​പ്ര​സാ​ദ് ​എ​ൻ​ ​പ​ന്തീ​രാ​ങ്കാ​വ്,​ ​നൗ​ഫ​ൽ​ ​ന​ല്ല​ളം​ ,​ ​ഷാ​ജു​ദ്ദീ​ൻ​ ​ഒ​ള​വ​ണ്ണ,​ ​അ​നി​ൽ​ ​സി.​ടി​ ​പ​ന്തി​രാ​ങ്കാ​വ്,​ ​മ​ണി​ ​പി​ ​എം​ ​എ​ന്നി​വ​രെ​യും​ ​കാ​റും​ ​തൊ​ണ്ടി​മു​ത​ലും​ ​മാ​ത്തോ​ട്ടം​ ​വ​നം​വ​കു​പ്പ് ​കാ​ര്യാ​ല​യ​ത്തി​ൽ​ ​എ​ത്തി​ച്ചു.​ ​ശ്യാ​മ​പ്ര​സാ​ദ് 4​ ​വ​ർ​ഷ​മാ​യി​ ​ഈ​ ​കാ​റി​ന്റെ​ ​ഡ്രൈ​വ​റാ​ണ്.​ ​വ​നം​ ​വ​കു​പ്പി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.
ഇ​വ​രി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വീ​ണ്ടും​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ബാ​ലു​ശേ​രി​ ​സ്വ​ദേ​ശി​ ​ടി.​സി​ ​അ​തു​ൽ​ഷാ​ജി,​ ​ക​ല്ലാ​നോ​ട് ​സ്വ​ദേ​ശി​ ​ഒ.​വി​ ​വി​ഷ്ണു​ ​എ​ന്നി​വ​രെ​ ​ചെ​ത്തി​ ​മി​നു​ക്കി​യ​ 25​ ​കി​ലോ​ ​ച​ന്ദ​ന​വു​മാ​യി​ ​പി​ടി​കൂ​ടി.​ ​ഇ​വ​രു​ടെ​ ​ര​ണ്ട് ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തു.