
പുഷ്പ 2 വിനെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും തനിക്ക് കാത്തിരിക്കാൻ വയ്യെന്നും നടി രശ്മിക മന്ദാനയുടെ കുറിപ്പ്.പുഷ്പ 2 ഷൂട്ട് ഏതാണ്ട് പൂർത്തിയായി , ആദ്യ പകുതിയുടെ ഡബ്ബിംഗ് തീർന്നു. ഞാനിപ്പോൾ രണ്ടാം പകുതി ഡബ്ബിംഗ് ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യ പകുതി തന്നെ അത്യന്തം അതിശയകരമാണ്, രണ്ടാം പകുതി അതുക്കും മേലെയാണ്. അക്ഷരാർത്ഥത്തിൽ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ശരിക്കും ഒരു മൈൻഡ് ബ്ലോവിംഗ് എക്സ്പീരിയൻസ് ആയിരിക്കും, രശ്മിക മന്ദാനയുടെ വാക്കുകൾ.ഈ വർഷം ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദ റൂൾ ഡിസംബർ 5ന് തിയേറ്ററിൽ എത്തും. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കർട്ടൻ റൈസറായെത്തുന്ന ട്രെയിലർ നാളെ വൈകിട്ട് 6.03ന് പുറത്തിറങ്ങും. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടി കഴിഞ്ഞെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. രശ്മിക മന്ദാനയാണ് നായിക, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഛായാഗ്രഹണം മിറെസ്ലോ ക്യൂബ ബ്രോസെക്, സംഗീതം: ദേവി ശ്രീ പ്രസാദ്,മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി എന്നിവർ ചേർന്നാണ് നിർമാണം.
പി. ആർ. ഒ: ആതിര ദിൽജിത്ത്