woman

ഭോപ്പാൽ: ഭർത്താവിനെ കാമുകിക്കൊപ്പം പിടികൂടി യുവതി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഉഷ ആര്യ എന്ന യുവതി ഭർത്താവിന്റെ കാമുകിയെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'ഇൻഡോർ ഹൈലൈറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പൂജയെ ഉഷ മർദിക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ജിതേന്ദ്ര മാലിയും കാമുകിയും കാറിൽ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. കുപിതയായ ഭാര്യ അവരെ അസഭ്യം പറഞ്ഞു. കാറിലിരിക്കുന്ന യുവതിയെ ഉഷ പലതവണ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

'നിങ്ങൾ ആരാണ്? എനിക്ക് നിന്നെ അറിയുക പോലുമില്ല.' എന്ന് യുവതി ഉഷയോട് പറയുന്നുണ്ട്. ഇവരുടെ ബഹളം കേട്ട് ആരോ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി മൂന്ന് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.


നീമുച്ചിലെ സാവന് ഗ്രാമത്തലവനായ ജിതേന്ദ്ര മാലിയുടെ (45) രണ്ടാം ഭാര്യയാണ് ഉഷ ആര്യ. കഴിഞ്ഞ പതിനഞ്ച് വർഷമായി ഇരുവരും ഒന്നിച്ചാണ് താമസം. ഭർത്താവ് ജിതേന്ദ്ര മാലിയും കാമുകി പൂജയുമായുള്ള റൊമാന്റിക് ചാറ്റ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഉഷയുടെ ശ്രദ്ധയിൽപ്പെട്ടത്. ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

നാട്ടിൽ നിന്ന് 210 കിലോമീറ്റർ ദൂരെയുള്ള ഒരു ഹോട്ടലിൽ ഇയാൾ കാമുകിക്കൊപ്പം താമസം തുടങ്ങി. ഇയാളെ പിന്തുടർന്ന് ഉഷയും ഇങ്ങോട്ടെത്തുകയായിരുന്നു. ഹോട്ടലിൽ നിന്ന് കാറിൽ കയറിയപ്പോഴാണ് ഇരുവരും യുവതിയുടെ മുന്നിൽ പെട്ടത്.