ss

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആഗോള ഗ്രോസ് 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്നു.ദുൽഖർ സൽമാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.കേരളത്തിൽ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റാണ്.

ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസർ ആയും ലക്കി ഭാസ്കർ മാറി. മീനാക്ഷി ചൗധരിയാണ് നായിക.വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിച്ച പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിൽ സിതാര എന്റർടൈൻമെന്റും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് വേഫെറർ ഫിലിംസ് ആണ്.