ഇന്ന് കർണാടകയിലെ ട്രെക്കിങ് യാത്രക്കിടെ വാവ സുരേഷ് കണ്ട മനോഹര കാഴ്ചകളാണ് എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, അപകടം നിറഞ്ഞ വഴികളിലൂടെയാണ് ട്രെക്കിങ് യാത്ര. ആനയും, വലിയ പാമ്പുകളും ഉള്ള സ്ഥലം.

snake-master

മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാനുള്ള യാത്രയാണ്. ഓരോ നിമിഷവും ശ്രദ്ധയോടെയാണ് നീങ്ങിയത്. പല സ്ഥലങ്ങളിലും ആനയുടെ കാൽപ്പാടുകൾ. പെട്ടന്ന് വാവ സുരേഷിന്റെ മുഖത്ത് സന്തോഷം , അരുവിയോട് ചേർന്ന മരത്തിൽ വലിയ പെരുമ്പാമ്പ്. വാവ ഉടനെ ഓടി മരത്തിന് മുകളിൽ കയറി , പെരുമ്പാമ്പ് മരത്തിന്റെ ഏറ്റവും മുകളിലേക്ക് നീങ്ങി. കാണുക സാഹസികത നിറഞ്ഞ ട്രെക്കിങ് യാത്രക്കിടയിലെ മനോഹരമായ കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.