ss

മനോജ് കെ.. യു , ഹന്ന റെജി കോശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറയിൽ പുരോഗമിക്കുന്നു.ഇട്ടിക്കോര എന്ന കഥാപാത്രത്തെ മനോജ് കെ.യു അവതരിപ്പിക്കുന്നു.തൻമയ സോൾ ശ്രദ്ധേയ വേഷത്തിൽ എത്തുന്നു.
ജാഫർ ഇടുക്കി ജയിംസ് എല്യ,, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, കലാഭവൻ റഹ്മാൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയ.കെ.ജയദീഷ്, തുഷാര, അരുൺ സോൾ, എന്നിവരാണ് മറ്റ് താരങ്ങൾ. രചന ബിജു ആന്റണി,ഛായാഗ്രഹണം - റോജോ തോമസ്.എഡിറ്റിംഗ് - അരുൺ. ആർ.എസ്. കലാസംവിധാനം സൂരജ് കുറവിലങ്ങാട്,
സംഗീതം - ശങ്കർ ശർമ്മ.ബെൻഹർഫിലിംസിന്റെ ബാനറിൽ ബിജു ആന്റണി ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.