pic

മാഡ്രിഡ്: വടക്കു - കിഴക്കൻ സ്‌പെയിനിലെ സറഗോസയ്‌ക്ക് സമീപം കെയർ ഹോമിലുണ്ടായ തീപിടിത്തത്തിൽ 10 വൃദ്ധർക്ക് ദാരുണാന്ത്യം. 3 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ 5ന് വില്ലാഫ്രാങ്ക ഡി എബ്രോ പട്ടണത്തിലായിരുന്നു സംഭവം. അപകട സമയം 82 പേർ കെയർ ഹോമിലുണ്ടായിരുന്നു. മറവി രോഗവും മാനസികാരോഗ്യ പ്രശ്നങ്ങളുമുള്ളവരാണ് ഇവിടുത്തെ അന്തേവാസികളിൽ ഏറെയും. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ശക്തമായ പുക ശ്വസിച്ചതാണ് മിക്കവരുടെയും മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു.