k

മുംബയ്: പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാനഭംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയുടെ പരാതിയിൽ പരാതിയിൽ യുവാവിന് കീഴ്‌ക്കോടതി വിധിച്ച പത്ത് വർഷത്തെ കഠിന തടവ് ശരി വച്ചുകൊണ്ടാണ് നാഗ്പുർ ബെഞ്ചിന്റേതാണ് നിരീക്ഷണം. 18 വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ മാനഭംഗ പരിധിയിൽ കണക്കാക്കേണ്ടതുണ്ടെന്ന് ജസ്റ്റിന് ജി.എ സനപ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

18 വയസ്സിന് താഴെയായിരിക്കുമ്പോൾ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദത്തിന് നിയമപരമായി സാദ്ധ്യതയില്ലെന്നും വ്യക്തമാക്കി.

പരാതിക്കാരിയായ പെൺകുട്ടിയെ യുവാവ് നിർബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പീഡനം നടക്കുമ്പോൾ യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ ഈ ബന്ധത്തിൽ ഗർഭിണിയാകുകയും യുവാവ് പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ ദാമ്പത്യബന്ധം വഷളായതോടെ യുവതി പരാതി നൽകി.