fc

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തടയുന്നതിന് റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം തുടർച്ചയായി ആറാം വാരവും താഴേക്ക് നീങ്ങി. നവംബർ എട്ടിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം മൂന്ന് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 67,565 കോടി ഡോളറിലെത്തി. മുൻവാരത്തേക്കാൾ വിദേശ നാണയ ശേഖരത്തിൽ 650 കോടി ഡോളറിന്റെ ഇടിവുണ്ടായി. സെപ്തംബർ അവസാന വാരത്തിൽ വിദേശ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 70,489 കോടി ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വാരം ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 84.38ൽ എത്തിയിരുന്നു. സ്വർണ ശേഖരത്തിന്റെ മൂല്യം 193.6 കോടി ഡോളർ കുറഞ്ഞ് 6,781 കോടി ഡോളറിലെത്തി.