crime-

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. ഏഴരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. തായ്ലാൻഡിൽ നിന്നെത്തിയ മൂവർ സംഘം ബാഗിൽ അതിവിദഗ്ദ്ധമായാണ് 1492 ഗ്രാം കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. അ ന്താരാഷ്ട്ര വിപണിയിൽ ഏഴര കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.