
പാലക്കാട്: പാലക്കാട് ജില്ലയില്‍ കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. എന്നാല്‍ അപകടത്തില്‍പ്പെട്ട ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കോങ്ങാട് - ചെര്‍പ്പുളശ്ശേരി റോഡില്‍ പാറശ്ശേരിയിലാണ് പാലക്കാട് നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 7.50നാണ് അപകടമുണ്ടായത്.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ നാട്ടുകാരും, അഗ്നി രക്ഷാ വിഭാഗവും, പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ കോങ്ങാട്, കടമ്പഴിപ്പുറം, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.