
മുംബയ്: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ മെഗാല ലേലം ഈമാസം 24,25 തിയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് ലേലം ആരംഭിക്കുക. മല്ലിക സാഗറായിരിക്കും ലേലം നിയന്ത്രിക്കുകയെന്നാണ് റിപ്പോർട്ട്. 574 താരങ്ങളാണ് ലേലത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 366പേരും ഇന്ത്യൻ താരങ്ങളാണ്. 1574 താരങ്ങളാണ് മെഗാ ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്.