
സോഷ്യൽ മീഡിയ വഴി തൊഴിൽ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് വ്യാപകമാകുന്നതാ.ി റിപ്പോർട്ട്. ഗ്രാമീണ മേഖലയിലെ തൊഴിൽ രഹിതരായ യുവാക്കളെയാണ് തട്ടിപ്പ് മാഫിയ ലക്ഷ്യമിടുന്നത്. സമ്പന്നരായ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധമാണ് വാഗ്ദാനം. മൂന്നുമാസത്തിനുള്ളിൽ ഒരു ഇടപാടുകാരിയെ ഗർഭിണിയാക്കിയാൽ 20 ലക്ഷം രൂപയും സ്വത്തിൽ ഓഹരിയുമൊക്കെയാണ് തട്ടിപ്പുകാർ മുന്നോട്ടുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സ്വകാര്യ സംഭാഷണങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും പുറത്തുവന്നു. നിരവധി യുവാക്കളാണ് തട്ടിപ്പുകാരുടെ വലയിൽ വീണത്.
ഫേസ്ബുക്ക് വഴിയാണ് സംഘത്തിന്റെ തട്ടിപ്പ് അരങ്ങേറുന്നത്. ഇവരുടെ പോസ്റ്റുകളിൽ സ്ത്രീകളുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് പ്രസിദ്ധീകരിക്കും, ഇത്തരം കേസുകളിൽ ഇരയാക്കപ്പെടുന്നവർ കേസ് കൊടുക്കാൻ മടിക്കുവെന്നതാണ് പൊലീസിനെ പിന്നോട്ടടിക്കുന്നത്.
ജോലി എന്താണെന്നത് സംബന്ധിച്ച് തട്ടിപ്പുകാർ യുവാക്കൾക്ക് ആദ്യം വിശദീകരിച്ച് നൽകും. താത്പര്യം കാണിക്കുന്നവരിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ മുൻകൂറായി തുക ആവശ്യപ്പെടും. പണം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഇരകളുമായി യാതൊരു വിധ ബന്ധവും ഇവർക്ക് ഉണ്ടാകില്ല. ഇത്തരത്തിൽ ഹരിയാന സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. രജിസ്ട്രേഷനും “പ്രെഗ്നൻസി ജോബ് കാർഡിനും 999 രൂപ ആവശ്യപ്പെട്ടു. യുപിഐ, ക്യുആർ കോഡുകൾ വഴിയാണ് പണം ആവശ്യപ്പെടുന്നത്.
അവർ പലതരത്തിലുള്ള ഫീസും നുണകളും പറഞ്ഞ് പണം ചോദിച്ചുകൊണ്ടേയിരിക്കും. ” ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള തട്ടിപ്പിനിരയായ ഒരാൾ ഇന്ത്യ ടുഡേയോട് വെളിപ്പെടുത്തി.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം സെപ്തംബർ മുതൽ രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി കുമാർ എന്നയാൾ വെളിപ്പെടുത്തി. തട്ടിപ്പുകാർ അയച്ച 24 കാരിയായ ഒരു സ്ത്രീയുടെ ഫോട്ടോകളും അദ്ദേഹം പുറത്തുവിട്ടു. ഇരകളിൽ ഭൂരിഭാഗവും തൊഴിൽരഹിതരും, കുറഞ്ഞ ശമ്പളം ഉള്ളവരും, എങ്ങനെയും പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന പാവപ്പെട്ടവരുമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 2023 ഡിസംബർ അവസാനത്തിൽ നവാഡയിലെ മുഫാസിൽ പൊലീസ് സ്റ്റേഷനിലെ ഒരു ഗ്രാമത്തിൽ കോൾ സെന്റർ നടത്തുന്ന എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായ ഒരു കേസ് ബീഹാർ പൊലീസിലും റിപ്പോർട്ട് ചെയ്തിരുന്നു.