up

ലക്‌നൗ: ഉത്തർപ്രദേശിലെ ‌ ഝാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. 37 കുട്ടികളെ രക്ഷപ്പെടുത്തി. വെള്ളി രാത്രി പത്തേമുക്കാലോടെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തീവ്രപരിചരണ വിഭാഗത്തിന്റെ ഉൾവശത്തുള്ള മുറിയിൽ മാത്രം മുപ്പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് കുട്ടികൾക്ക് അവശ്യം വേണ്ട ചികിത്സ ഉറപ്പാക്കാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ‍ഝാൻസി ഡിവിഷണഷ കമ്മിഷണർ,​ മേഖലാ ഡെപ്യൂട്ടി ഐ.ജി എന്നിവർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.