
അദ്ധ്യാപകൻ, കവി,ഗാനരചയിതാവ്, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ, നിയമജ്ഞൻ, യോഗാചാര്യൻ എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രതിഭ തെളിയിച്ച ഡോ.എസ്.അരുൺകുമാറിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കണമെങ്കിൽ കവി എന്നതാണ് ഉത്തമം. എഴുത്താളൻ എന്നതാണ് അദ്ദേഹത്തിന്റെ തൂലികാനാമം.മലയാളം, ഇംഗ്ലീഷ് കവിതകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പണ്ഡിതനാണ് ഡോ.അരുൺകുമാർ. ചെറുപ്പം മുതലെ കവിത എഴുതാനുള്ള അഭിനിവേശം പ്രകടിപ്പിച്ച ഡോ.
അരുൺ, സ്കൂൾ പഠനകാലത്ത് വിവിധ കവിതാമത്സരങ്ങളിൽ സജീവമായി പങ്കെടുക്കുകയും നിരവധി അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു.
വികാരങ്ങൾ പ്രകടിപ്പിക്കാനും തന്റെ വരികളിലൂടെ വികാരങ്ങൾ ഉണർത്താനുമുള്ള കഴിവാണ് ഡോ. അരുണിന്റെ കാവ്യയാത്രയുടെ സവിശേഷത. മലയാളത്തിലും ഇംഗ്ലീഷിലും അംഗീകാരം നേടിയ അദ്ദേഹത്തിന്റെ കവിത, ഭാഷാഅതിർവരമ്പുകളെ മറികടക്കുന്നു. ഒരു ദ്വിഭാഷാ കവി എന്ന നിലയിൽ, വൈവിദ്ധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും തന്റെ വാക്കുകൾ കൊണ്ട് ശാശ്വതമായ സ്വാധീനം സൃഷ്ടിക്കാനും കഴിഞ്ഞു.
റൊമാന്റിക് ശൈലിക്ക് പേരുകേട്ട ഡോ.അരുണിന്റെ കവിതകൾ ആഴത്തിലുള്ള വികാരങ്ങൾ പ്രതിഫലിക്കുന്നതും വ്യക്തിപരമായ ആവിഷ്കാരത്തിനുള്ള ഉപാധിയുമാണ്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാനുഷിക അനുഭവങ്ങളുടെയും സാരാംശം ഉൾക്കൊള്ളുന്ന വരികൾ ആഴത്തിലുള്ള തലത്തിൽ വായനക്കാരിൽ പ്രതിധ്വനിക്കുന്നു.
തന്റെ തൂലികയിലൂടെ സാന്ത്വനവും സ്നേഹവും സമാധാനവും നൽകി അനേകർക്ക് അനുഭവം പകരാൻ അദ്ദേഹത്തിനായി. അക്കാദമിക് രംഗത്തെ അദ്ദേഹത്തിന്റെ നേട്ടങ്ങളും തന്റെ സൃഷ്ടിയോടുള്ള അചഞ്ചലമായ അർപ്പണബോധവും സാഹിത്യ ലോകത്തും സമൂഹത്തിലും ശ്രദ്ധേയനാക്കി.
അദ്ധ്യാപനത്തിൽ തുടക്കം
1980 മേയ് 30ന് ആലപ്പുഴയിലെ ഹരിപ്പാട്ട് ജനനം. മാതാപിതാക്കൾ റിട്ട.അദ്ധ്യാപകൻ വി.എൻ.ശിവശങ്കരപ്പിള്ളയും പരേതയായ ഡോ.എൽ.ജയശ്രീയും. ഭാര്യ എസ്.ലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥയാണ്.
രണ്ട് മക്കൾ: അനന്തപത്മനാഭനും പാർവതിയും. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എം.എയും കായംകുളം ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ നിന്ന് ബി.എഡും നേടി. ലക്ചറർഷിപ്പിന് സെറ്റ് പാസായി. പോണ്ടിച്ചേരി സർവകലാശാലയിൽ എം.എച്ച്.ആർ ചെയ്തു. പി.എച്ച്.ഡി എടുത്തു. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി.
2002-ൽ ഹൈസ്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. വിദ്യാഭ്യാസത്തോടും സാഹിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പണ്ഡിതോചിതമായ ഒരു പര്യവേക്ഷണം ചെയ്യാൻ പ്രേരിപ്പിച്ചു. 2009 ൽ അദ്ദേഹം വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായി ചേർന്നു. അദ്ധ്യാപന ജീവിതത്തോടൊപ്പം കാവ്യ സൃഷ്ടികളും തുടർന്നു.'സുദർശനം"എന്ന കവിതാസമാഹാരമാണ് ആദ്യകൃതി. അമ്പലപ്പുഴ ഗോപകുമാറാണ് അവതാരിക എഴുതിയത്. എരിശ്ശേരി പോലെ ഇളക്കി നോക്കിയാൽ കാണാവുന്നതും ആവർത്തിച്ചുള്ള വായനയിലൂടെ മാത്രം കണ്ടെത്താവുന്നതുമായ ഊറിവരുന്ന സൗന്ദര്യമാണ് ഡോ.അരുണിന്റെ കവിതയ്ക്കെന്നായിരുന്നു ഗോപകുമാറിന്റെ കണ്ടെത്തൽ. ഈ പുസ്തകത്തോടുള്ള പോസിറ്റീവായ പ്രതികരണത്തിൽ പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം വീണ്ടും കൃതികൾഎഴുതി.
'Good Vision" എന്ന രണ്ടാമത്തെ പുസ്തകം ഭാഷയിലുള്ള വൈദഗ്ദ്ധ്യവും വാക്യങ്ങളിലൂടെ അഗാധമായ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവും പ്രദർശിപ്പിച്ചു. ഡോ.അരുണിന്റെ കവിതകൾ വായനക്കാരിൽ പ്രതിധ്വനിക്കുകയും അവരുടെ ഹൃദയം കവർന്നെടുക്കുകയും അദ്ദേഹത്തിന് അർപ്പണബോധമുള്ള അനുയായികളെ സമ്പാദിക്കുകയും ചെയ്തു. ഡോ.
അരുൺ തന്റെ കാവ്യജീവിതം പ്രകടിപ്പിക്കാൻ മറ്റ് മാധ്യമങ്ങളിലും പര്യവേക്ഷണം ചെയ്തു. 'ആത്മയാനത്തിന്റെ കവിത" എന്ന ഓഡിയോ സിഡി 2022ൽ നിർമ്മിച്ചു. ഇംഗ്ലീഷിലെ പുതിയ കൃതിയാണ് Truth Goodness and Beauty Behind Love. ലോകം മുഴുവൻ സ്വാർത്ഥതയുടെ അന്ധകാരത്തിൽ ധൃതരാഷ്ട്രത്വം ബാധിച്ചിരിക്കുമ്പോൾ ആ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്നതാണ് അരുണിന്റെ സ്നേഹത്തിന്റെ കൈത്തിരി. ഈ പുസ്തകം കേരളത്തിൽ പ്രകാശനം ചെയ്തത് മന്ത്രി പി.പ്രസാദാണ്.2024 ൽ ഡോ. അരുൺകുമാർ രണ്ട്പുതിയ കവിതാ സമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചു .കേരളക്കര മുഴുവൻ ചർച്ച ചെയ്ത അദ്ദേഹത്തിന്റെ പുതിയ കൃതിയാണ് എഴുത്താളൻ. വിട്ടുവീഴ്ചയില്ലാത്ത മനുഷ്യത്വത്തിന്റെ സഹയാത്രികനാണ് സദാ താനെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്
'എഴുത്താളൻ".മനുഷ്യത്വത്തിന്റെ മാനിഫെസ്റ്റോ ആയിത്തീരുകയാണ് എഴുത്താളൻ.അദ്ദേഹത്തിന്റെ മറ്റൊരു കവിത സമാഹാരമാണ് പോരാളി.പോരാളി പ്രകാശനം ചെയ്തത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്.വേദനയുടെ പക്ഷം പിടിക്കുന്ന ഒരാളെ ഇതിൽ കാണാം. ജീർണ്ണതകൾ നിറഞ്ഞ വ്യവസ്ഥിതിക്ക് നേരെ ആത്മരോഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ നിറഞ്ഞ വാക്കുകൾ കവി വിക്ഷേപിക്കുന്നതും അനുഭവപ്പെടും.ഒടുവിൽ കവി ഒരു പോരാളിയായി തീരുന്നത് അത്ഭുതത്തോടുകൂടി മാത്രമേ അനുഭവിച്ചറിയാനാകൂ.
വയനാട് ദുരന്തബാധിതരെ സഹായിക്കാനായി എഴുത്താളൻ എഴുതിയ പുതിയ കവിതാസമാഹാരമായ 'നോവ് " മന്ത്രി വി.ശിവൻകുട്ടിയാണ് പ്രകാശനം ചെയ്തത്. എഴുത്താളന്റെ നാടായ ഹരിപ്പാട്ട് ഇത് പ്രകാശനം ചെയ്തത് കുരീപ്പുഴ ശ്രീകുമാറാണ്. ഈ പുസ്തകത്തിലെ നെഞ്ചിലെ നോവ് എന്ന കവിതയിലെ ഏതാനും വരികൾ :
അമ്മയെ കെട്ടിപ്പിടിച്ചുറങ്ങിയ പിഞ്ചു ബാല്യങ്ങൾ
നാളെയെക്കുറിച്ച് വാതോരാത്ത സ്വപ്നങ്ങൾ അയവിറക്കി
സ്നേഹത്തിന്റെ മണം പിടിച്ചുറങ്ങിയ കാളരാത്രി
എല്ലാം നഷ്ടപ്പെട്ട് കയ്യുംകാലും വിച്ഛേദിച്ച്
മണ്ണിൽ കുഴഞ്ഞു കിടന്ന നൈർമല്യങ്ങൾ
കരിഞ്ഞുണങ്ങിയോരുറക്കം ഇല്ലാത്ത കണ്ണുകളിൽ തീപിടിക്കുമ്പോൾ
അമ്മിഞ്ഞപ്പാല് നിഷേധിച്ച കുഞ്ഞുമനസ്സുകൾ പിടയുമ്പോൾ
ആയിരം ദൈവങ്ങൾ ഉള്ള നാട്ടിൽ
പതിനായിരം ദൈവങ്ങൾ ഉള്ള നാട്ടിൽ
എന്റെ മല ദൈവങ്ങൾ ഇടിഞ്ഞു വീഴുമ്പോൾ
കരഞ്ഞുണങ്ങിയ കണ്ണിലെ തീയിൽ വെന്തുരുകാതിരിക്കാൻ
നീ പുതിയ മാന്ത്രികം പഠിച്ചു വച്ചോളൂ
ദൈവമേ.....നീ പുതിയ മാന്ത്രികം....'
അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്. രണ്ട് ആൽബങ്ങൾ കൂടി 2024 ൽ പുറത്തിറങ്ങി. എന്റെ നഗരിപുരേശനും ,അമ്പലപ്പുഴ കണ്ണനും.എന്റെ നഗരിപുരേശൻ ഒരുപാട് പ്രശംസ പിടിച്ചുപറ്റി.നെഞ്ചിലെ നോവ് പുതിയ ആൽബമാണ്. ഏറ്റവും പുതിയ ആൽബം 'മണ്ണാറിശാല"പുള്ളുവൻ പാട്ടിന്റെ രൂപത്തിലുള്ളതാണ്.ഗോവ ഗവർണർ ശ്രീധരൻ പിള്ളയാണ് പ്രകാശനം ചെയ്തത്.ആൽബം മണ്ണാറശാല ക്ഷേത്രത്തിന് സമർപ്പിച്ചത് മുനിസിപ്പൽ ചെയർമാൻ കെ.കെ.രാമകൃഷ്ണനും.
പുരസ്ക്കാരങ്ങളുടെ നിറവ്
നിരവധി പുരസ്ക്കാരങ്ങൾ അരുണിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ പ്രശസ്ത കഥകളി കലാകാരന്റെ നാമധേയത്തിലുള്ള ഹരിപ്പാട് രാമകൃഷ്ണൻ ട്രസ്റ്റിന്റെ വാർഷിക ചടങ്ങിൽ അദ്ദേഹത്തെ മുൻ ആഭ്യന്തരമന്ത്രിയും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തല ആദരിച്ചു. 30 കൊല്ലത്തോളം മലയാള സാഹത്യത്തിലെയും വിശ്വസാഹിത്യത്തിലെയും സംഭാവനക്കും കിതക്കാത്ത കുതിപ്പിനും സാമൂഹിക പ്രവർത്തനത്തിനും മന്ത്രി പി.പ്രസാദ് കവിയെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
2019-ലെ യുവകവികൾക്കുള്ള കലാസാഹിതി അവാർഡ് , കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക അവാർഡ് , ശ്രേഷ്ഠഭാഷ മലയാളം നല്ല കവിക്കുള്ള അവാർഡ് , കെ എസ് ടി എയുടെ നല്ല കവിക്കുള്ള അവാർഡ് , ഒ.എൻ.വി അവാർഡ് ,നവോത്ഥാന കലാസാഹിത്യ സംസ്കൃതി മാഗസിൻ ഏർപ്പെടുത്തിയ ഇംഗ്ലീഷ് സാഹിത്യത്തിനുള്ള വേർഡ്സ് വർത്ത് അവാർഡ് , കവിത സാഹിത്യ വേദിയുടെ സാംസ്കാരിക ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് ഹരിപ്പാട് കാരന് കിട്ടാവുന്ന വലിയ അവാർഡായ കേരള കാളിദാസൻ അവാർഡ് എന്നിവ കൈപ്പറ്റി .തദവസരത്തിൽ എം.എം.ഹസൻ ,പന്ന്യൻ രവീന്ദ്രൻ, പന്തളം സുധാകരൻ എന്നിവർ അദ്ദേഹത്തെ അനുമോദിച്ചു. കവിത ഗ്രൂപ്പ് നടത്തിയ മത്സരത്തിൽ നല്ല ഭക്തിഗാന രചയിതാവിനുള്ള ഒന്നാം സ്ഥാനം എഴുത്താളൻ നേടി .അതിനുള്ള അവാർഡ് മന്ത്രി എ.കെ.ശശീന്ദ്രനിൽ നിന്ന് കൈപ്പറ്റി.മാനിഷാദ സാംസ്കാരിക വേദിയുടെ പ്രഥമ മാനിഷാദ പുരസ്കാരവും പതിനായിരം രൂപ ക്യാഷ് അവാർഡും നേടി.
സാമൂഹ്യരംഗത്തും തിളങ്ങുന്നു
ആലംബഹീനർക്കും സൗജന്യ നിയമോപദേശം നൽകുന്ന ഡോ.അരുൺ താൻ പഠിപ്പിക്കുന്ന സ്കൂളിൽ പുസ്തകം ഇല്ലാത്തവർക്ക് സൗജന്യമായി പുസ്തകം കൊടുക്കും. സ്കൂൾ ലൈബ്രറിയിലേക്ക് ദിനപ്പത്രം സംഭാവന ചെയ്യുന്നു. യുവാക്കൾക്കും വളർന്നുവരുന്ന എഴുത്തുകാർക്കും പിന്തുണ നൽകുന്നു.
ഈ യുഗം സാഹിത്യ സാംസ്കാരിക സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് .ശ്രേഷ്ഠ ഭാഷാ മലയാളം സംസ്ഥാന കമ്മിറ്റി അംഗം,ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ വിശിഷ്ട സേവനം നടത്തിയിട്ടുണ്ട്. യുവകലാസാഹിതി ,ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ,ഇസ്കഫ് , സർഗ്ഗ ചൈതന്യ എന്നീ സംഘടനകളിൽ സജീവ സാന്നിധ്യമാണ്. 15ലധികം സാമൂഹിക-സാഹിത്യ സംഘടനകളുടെ അംഗമായും ഭരണാധികാരിയായും അദ്ദേഹം പ്രവർത്തിച്ചു.
ഹരിപ്പാട് റെയിൽവെ ക്രോസ് റോഡ് സഞ്ചാരയോഗ്യമല്ലാതായപ്പോൾ ഡോ.അരുണും അദ്ദേഹത്തിന്റെ സംഘടന ഈ യുഗവും ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കുകയും പൊതുജനങ്ങളുടെ ഒപ്പുശേഖരിക്കുകയും അധികാരികളെ അറിയിക്കുകയും പ്രശ്നം വാർത്തയാക്കുകയും ചെയ്തു.എം.എൽ.എയുടെ ഇടപെടലിൽ രണ്ടാഴ്ചകൊണ്ട് റോഡ് യാത്രായോഗ്യമാക്കി.
എഴുത്താളൻ ഡോ. അരുൺകുമാർ.എസ്
ഫോൺ : 8590533009