sandeep

പാലക്കാട് : നേതൃത്വവുമായ ഇടഞ്ഞു നി​ന്ന ബി​.ജെ.പി​. നേതാവ് സന്ദീപ് വാര്യർ കോൺഗ്രസ് വേദിയിൽ. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്.

കോൺഗ്രസിനെ സംബന്ധിച്ച് ഇന്ന് ഏറെ സന്തോഷമുള്ള ദിവസമാണെന്ന് സുധാകരൻ പറഞ്ഞു. കുറേക്കാലമായി ബി ജെ പിയുടെ മുഖവും ശബ്ദവുമായിരുന്നു സന്ദീപ് വാര്യർ. പക്ഷേ മതേതരത്വ - ജനാധിപത്യ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കൊണ്ടാണ് കോൺഗ്രസിനെ തിരഞ്ഞെടുത്തത്. സന്ദീപ് വാര്യരെ നെഞ്ചോട് ചേർത്ത് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിൽ വളരെ പ്രതീക്ഷയുണ്ട്.'- സുധാകരൻ പറഞ്ഞു.


'ഒരു കാലഘട്ടത്തിൽ സന്ദീപ് വാര്യർ കേരളത്തിലെ ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു. അദ്ദേഹം വർഗീയതയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് സനേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും രാഷ്ട്രീയത്തിലേക്ക് വരികയാണ്. ഞാൻ ഹൃദയപൂർവം അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്.'- വി ഡി സതീശൻ പറഞ്ഞു.

ബി​.ജെ.പി​. നേതൃത്വവുമായി തുറന്ന പോരിനിറങ്ങിയ സന്ദീപ് വാര്യർ സി​.പി​.എമ്മി​ൽ ചേരുമെന്ന് നേരത്തേ അഭ്യൂഹമുയർന്നി​രുന്നു. സി​.പി​.എം. നേതാക്കൾ അദ്ദേഹത്തെ സ്വാഗതവും ചെയ്തതാണ്. പാലക്കാട്ടെ പാർട്ടി​ സ്ഥാനാർത്ഥി​ സി​. കൃഷ്ണകുമാറുമായി​ ബന്ധപ്പെട്ട അഭി​പ്രായഭി​ന്നതകളാണ് ഇടച്ചി​ലി​ന് വഴി​യൊരുക്കി​യത്. സമവായത്തി​ന് ആർ.എസ്.എസ്. നേതൃത്വവും ഇടപെട്ടി​രുന്നെങ്കി​ലും സന്ദീപി​നെ അനുനയി​പ്പി​ക്കാനായി​രുന്നി​ല്ല.

താൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് പാർട്ടി ഇതുവരെ പരിഹാരം കണ്ടില്ലെന്നും തന്നെ മനപ്പൂർവ്വം ഒഴിവാക്കുകയാണെന്ന് സംശയിക്കുന്നതായുംകൃഷ്ണകുമാർ പരാജയപ്പെട്ടാൽ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് സന്ദീപ് പറഞ്ഞി​രുന്നു.