ss

ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, മാലപാർവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ പ്രേക്ഷക-നിരൂപക പ്രശംസനേടി ഹൗസ് ഫുൾ -ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി രണ്ടാം വാരത്തിലേക്ക്‌.ചിത്രത്തിന്റെ സക്സസ് ടീസർ യൂട്യൂബിൽ തരംഗമാകുന്നു.മുറയിലെ ചില പ്രധാന രം​ഗങ്ങൾ കോർത്തിണക്കിയാണ് ടീസർ . സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പെടെ നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് എത്തി.കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തമിഴ്, ഹിന്ദി ചിത്രങ്ങളിലും ക്യാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ ഹ്രിദ്ധു ഹാറൂൺ മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. രചന സുരേഷ് ബാബു, ഛായാഗ്രഹണം ഫാസിൽ നാസർ, എച്ച്. ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമാണം.പി .ആർ .ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ