sanju-samson

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ട് സെഞ്ച്വകളിൽ പ്രതികരിച്ച് സഞ്ജു സാംസൺ. സെഞ്ച്വറി നേട്ടത്തിൽ അധികം സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ സെഞ്ച്വറി നേടിയതിനുശേഷം കൂടുതൽ സംസാരിച്ചു. അതിന് പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായെന്ന് താരം തമാശരൂപേണ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു പിന്നീട് തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താവുകയായിരുന്നു.

'ജീവിതത്തിൽ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകൾ. അപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നിൽതന്നെ അടിയുറച്ച് വിശ്വസിച്ചു. കഠിനമായി അധ്വാനിച്ചു. അതിന്റെ ഫലമാണ് ലഭിച്ചത്. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ അഭിഷേകും തിലകും കാര്യമായി സഹായിച്ചു. തിലകിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് നിസംശയം പറയാം. എന്തായാലും കൂടുതൽ സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ കൂടുതൽ സംസാരിച്ചു. പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായി'- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

സ​​​ഞ്ജു​​​ ​​​സാം​​​സ​​​ണിന്റെയും​​​ ​​​തി​​​ല​​​ക് ​​​വ​​​ർ​​​മ​​​യുടെയും​​​ ​​​ത​​​ക​​​ർ​​​പ്പ​​​ൻ​​​ ​​​സെ​​​ഞ്ച്വ​​​റി​​​ക​​​ളു​​ടെ ബലത്തിൽ​​​ ​​​ട്വ​​​ന്റി​​​ 20​​​ ​​​പ​​​ര​​​മ്പ​​​ര​​​യി​​​ലെ​​​ ​​​​​അ​​​വ​​​സാ​​​ന​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ,​​​​​ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്‌ക്കെ​തി​രെ​ 135​ ​റ​ൺ​സി​ന്റെ​ ​കൂ​റ്റ​ൻ​ ​ജ​യം​ ​നേ​ടിയാണ് ഇ​ന്ത്യ ​പ​ര​മ്പ​ര​ സ്വ​ന്ത​മാ​ക്കിയത്.​ ​നേ​ര​ത്തേ​ ​അ​ടി​ച്ചു​ ​ത​ക​ർ​ത്ത​ ​സ​​​ഞ്ജു​​​ 56​​​ ​​​പ​​​ന്തി​​​ൽ​​​ 6​​​ ​​​ഫോ​​​റും​​​ 9​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 109​​​ ​​​റ​​​ൺ​​​സും​ ​തി​​​ല​​​ക് 47​​​ ​​​പ​​​ന്തി​​​ൽ​​​ 9​​​ ​​​ഫോ​​​റും​​​ 10​​​ ​​​സി​​​ക്സും​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 120​​​ റ​​​ൺ​​​സു​​​മാ​​​ണ് ​​​നേ​​​ടി​​​യ​​​ത്.