
കൊച്ചി: കേരള കൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ ആർ സുധർമ്മദാസ് രചന നിർവഹിച്ച ഭക്തിഗാനം പുറത്തിറങ്ങും. 'മലയിലുണ്ടയ്യൻ' എന്ന ഭക്തിഗാനം സർഗം മ്യൂസിക്സ് പുറത്തിറക്കും. സംഗീതം സുജീഷ് വെള്ളാനിയാണ്. പാടിയിരിക്കുന്നത് ഗോവിന്ദ് വേലായുദ്. രാജേഷ് ചേർത്തലയാണ് പുല്ലാങ്കുഴൽ, നാദസ്വരം ഒ.കെ. ഗോപി, സിത്താർ പോൾസൺ തൃശൂർ, ഓർക്കസ്ട്രേഷൻ അജി നെടുംപരയ്ക്കൽ. പി.ആർ.ഒ സുമേരൻ ഗാനത്തിന്റെ പോസ്റ്റർ ഇന്ന് രാവിലെ 11മണിക്ക് സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.