accident

പാലക്കാട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസും കൂട്ടിയിടിച്ച് അപകടം. പളളിത്തേരിയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. 15ൽ അധികം യാത്രക്കാർക്ക് പരിക്കേ​റ്റിട്ടുണ്ട്. തമിഴ്നാട് ബസിന്റെ ഡ്രൈവറെ ഏറെ സമയമെടുത്താണ് ബസിൽ നിന്നും പുറത്തെടുത്തത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീർത്ഥാടകരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.