
ലക്‌നൗ: യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഡൽഹി-ലക്നൗ ഹൈവേയ്ക്ക് സമീപത്തായാണ് ചുവന്ന സ്യൂട്ട്കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് സ്യൂട്ട്കേസ് തുറന്നത്. 25നും 30നും പ്രായത്തിനിടയിലുളള യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
യുവതിയുടെ ശരീരത്താകമാനം മുറിവേറ്റ പാടുകളുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. പെട്ടിയിൽ മൃതദേഹത്തെക്കൂടാതെ കുറച്ച് തുണികളും ഉണ്ടായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് എഎസ്പി വിനീത് ഭട്നാഗർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്തുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.