തിരുവനന്തപുരം: അമിതമായ രാഷ്ട്രീയവത്ക്കരണം സഹകരണ മേഖലയെ തകർക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. കേരള ബാങ്ക് ഹെഡാഫീസിനു മുന്നിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നടത്തിവരുന്ന റിലേ സത്യഗ്രഹത്തിന്റെ 13-ാം ദിനത്തിലെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംപ്ലോയീസ് കോൺഗ്രസ് തൃശൂർ വൈസ് പ്രസിഡന്റ് എൻ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് സാജൻ .സി .ജോർജ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർ ഖാൻ, ജില്ലാ സെക്രട്ടറി സുബിൻ ബാബു, എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എസ്. അനുരാഗ്, എം.പി വർഗീസ്, സി.എൻ വേണുഗോപാൽ, കെ.ഒസാബു, സി.എസ് ആശ, ടി.ആർ പ്രസൂൺ, ടി.ആർ ജിതേന്ദ്രൻ, കെ.എം ശ്യാംകുമാർ എന്നിവർ സംസാരിച്ചു.