e

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ പരിശോധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയിൽ എത്തിയപ്പോഴായിരുന്നു പരിശോധന. തുടർന്ന് ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ ശക്തമായ വാക്‌പോരുണ്ടായി. ഉദ്യോഗസ്ഥർ രാഹുലിന്റെ ബാഗ് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാക്കൾ നോക്കിനിൽക്കെയായിരുന്നു നടപടി. പരിശോധന നടക്കുന്നതിനിടെ രാഹുൽ നടന്നുനീങ്ങുന്നത്

വീഡിയോയിൽ കാണാം.

നേരത്തെ പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ പരിശോധിക്കുന്നതിനെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി നേതാക്കളുടെയും ബാഗുകൾ ഇത്തരത്തിൽ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാവുമോയെന്ന് ഉദ്ധവ് ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം

ജാർഖണ്ഡിൽ രാഹുലിന്റെ ഹെലികോപ്ടറിന് ടേക്ക് ഓഫിനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണിത്.