pic

വാഷിംഗ്ടൺ: കാരലൈൻ ലെവിറ്റിനെ (27) വൈ​റ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കാരലൈൻ. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ വിഭാഗം ദേശീയ വക്താവായിരുന്നു. ഒന്നാം ട്രംപ് ഭരണകൂടത്തിൽ വൈ​റ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു.

# ട്രംപിന്റെ വിശ്വസ്‌ത

 ന്യൂഹാംഷെയറിലെ ബിസിനസ് കുടുംബത്തിൽ ജനനം

 കമ്മ്യൂണിക്കേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ബിരുദധാരി

 പഠന കാലത്ത് ഫോക്‌സ് ന്യൂസിലും വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ കറസ്‌പോണ്ടൻസ് ഓഫീസിലും പരിശീലനം

 2022ൽ ന്യൂഹാംഷെയറിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു

 ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൂലായിൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി