മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ നട തുറന്നതിന്റെ ആദ്യ ദിവസം തന്നെ എരുമേലിയിൽ തീർത്ഥാടക പ്രവാഹം. പതിനായിരക്കണക്കിനു തീർത്ഥാടകരാണ് എരുമേലിയിലെത്തി ആചാര അനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്.