invest

കൊച്ചി: ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള പിന്മാറ്റം ശക്തമാക്കുന്നു. നടപ്പുമാസം ഇതുവരെ 22,420 കോടി രൂപയാണ് പിൻവലിച്ചത്. ഒക്ടോബറിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ നിന്ന് 1.13 ലക്ഷം കോടി രൂപ പിൻവലിച്ചിരുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്ത്യയുടെ വളർച്ച സാദ്ധ്യതകൾ മങ്ങിയതാണ് വിദേശ നിക്ഷേപ ഒഴുക്കിന് ശക്തി പകരുന്നത്. പ്രാരംഭ ഓഹരി വില്‌പ്പനയിൽ 9,931 കോടി രൂപ നിക്ഷേപിച്ച വിദേശ ഫണ്ടുകൾ കാഷ് വിപണിയിലാണ് വില്‌പ്പന സമ്മർദ്ദം സൃഷ്‌ടിച്ചത്. ഡോളറും കടപ്പത്രങ്ങളും കൂടുതൽ കരുത്ത് നേടുന്നതിനാൽ വരും ദിവസങ്ങളിലും വിദേശ നിക്ഷേപ പിന്മാറ്റം ശക്തമാകും.