
ടെൽ അവീവ്: ഗാസയുടെ വിവിധ ഇടങ്ങളിലായി ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മദ്ധ്യ ഗാസയിലെ അൽ - ഷാതി അഭയാർത്ഥി ക്യാമ്പിലെ അബു അസി സ്‌കൂളിലുണ്ടായ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. റാഫയിൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,790 കടന്നു.
ഇതിനിടെ, തെക്കൻ ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിനിടെ രണ്ട് സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കിഴക്കൻ നഗരമായ ബാൽബെക്കിലെ സിവിൽ ഡിഫൻസ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 സന്നദ്ധപ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു.