manappuram

തൃശൂര്‍: ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഏഴ് ഗവണ്‍മെന്റ് ആശുപത്രികളിലെ നവജാതശിശുക്കള്‍ക്ക് കുട്ടികിടക്കകള്‍ വിതരണം ചെയത് മണപ്പുറം ഫൗണ്ടേഷന്‍. 'എന്റെ കണ്‍മണിക്ക് ആദ്യ സമ്മാനം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി 500 കിടക്കകളുടെ വിതരണോദ്ഘാടനം മേയര്‍ എം.കെ. വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. സിനിമാതാരം ഭാമ മുഖ്യാതിഥിയായ പരിപാടിയില്‍ കേരളവിഷന്‍ ചാനല്‍സ് മാനേജിംഗ് ഡയറക്ടര്‍ പ്രജേഷ് അച്ചാണ്ടി അധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസില്‍ നിന്ന് ബേബി കിറ്റുകള്‍ തൃശ്ശൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.താജ് പോള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ കേരള വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ടി. ജയപ്രകാശ്, സിഒഎ ജില്ലാ സെക്രട്ടറി ആന്റണി, ട്രഷറര്‍ സി.ജി. ജോസ്, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഷാജന്‍, ഡെവലപ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കുന്ദംകുളത്തി, എന്റെ കണ്‍മണി ജില്ല കോര്‍ഡിനേറ്റര്‍ ജെറോം, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.