
കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ 7 പാരാമിലിട്ടറി അംഗങ്ങൾ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ കലാത്ത് ജില്ലയിലെ ഒരു പാരാമിലിട്ടറി ചെക്ക്‌പോയിന്റിലേക്ക് ഭീകരർ ഇരച്ചുകയറുകയായിരുന്നു. 18 സൈനികർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു.
ഈമാസം 9ന് ക്വെറ്റയിലെ റെയിൽവേ സ്റ്റേഷനിൽ ബി.എൽ.എ നടത്തിയ ചാവേർ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബി.എൽ.എ നിരവധി ഭീകരാക്രമണങ്ങളാണ് സമീപ കാലത്ത് രാജ്യത്ത് നടത്തിയത്.