abhaya-hiranmayi

ഹോട്ട് ലുക്കിൽ ഫോട്ടോ ഷൂട്ടുമായി ഗായികയും അഭിനേത്രിയുമായ അഭയ ഹിരൺമയി. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ ചിത്രങ്ങൾ ഗായിക പങ്കുവച്ചിരിക്കുന്നത്. ഓവർ സൈസ്ഡ് വൈറ്റ് ഷർട്ടാണ് അഭയ ധരിച്ചിരിക്കുന്നത്. ഗ്ളാമർലുക്ക് ചിത്രങ്ങൾ കോർത്തിണക്കിയൊരുക്കിയ റീലായാണ് അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വെള്ള ഷർട്ടിൽ ബാത്ത്‌ടബ്ബിൽ നിന്നാണ് താരം ചിത്രങ്ങൾ പകർത്തിയത്. അഭയയുടെ ലുക്കിനെ പ്രശംസിച്ചും വിർമശിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്.

''അതിജീവിക്കുകയാണ് .അവളുടെ ശരീരത്തിലേക്ക്, അവളുടെ ചിന്തകളിലേക്ക്, അവളുടെ പാതയിലേക്ക്, ആർക്കും എത്താൻ കഴിയാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു. അവൾ ഒറ്റയ്ക്കാണ്. അവൾ ഒരു അദ്ഭുതമാണ്. അവൾ സ്വയം സ്നേഹിക്കുന്നു. ആ സ്നേഹത്തിന്റെ തിളക്കം അവിടെ കാണാനാകും ""എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരൺമയിയുടെ പോസ്റ്റ്. ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭയ ഹിരൺമയി അഭിനയ അരങ്ങേറ്റം കുറിച്ചത്.

View this post on Instagram

A post shared by Abhayaa Hiranmayi (@abhayahiranmayi)